NEWS
വൈ. എം. സി. എ. കേരള റീജൻ പാലിയേറ്റീവ് കെയർ ബോർഡ് പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു
11/02/2026 06:17 PM IST
nila

ചെങ്ങന്നൂർ: വൈ. എം. സി. എ. കേരള റീജൻ പാലിയേറ്റീവ് കെയർ ബോർഡ് പ്രവർത്തങ്ങൾ ആറാട്ടുപുഴ മാർ ക്രിസോസ്റ്റം ഡയമണ്ട് ജൂബിലി പാലിയേറ്റീവ് കെയർ സെന്ററിൽ ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴുമഠത്തിൽ ഉദ്ഘാടനം ചെയ്തു. ബോർഡ് പ്രസിഡന്റ് കെ. ജോർജ് കുട്ടി അധ്യക്ഷത വഹിച്ചു. വൈ. എം. സി. എ. കേരള റീജൻ ചെയർമാൻ പ്രൊ. അലക്സ് തോമസ് മുഖ്യ സന്ദേശം നൽകി. റവ. രഞ്ജി വർഗീസ്, റവ. തോമസ് മാത്യു, വൈ. എം. സി. എ. ദേശീയ ട്രഷറർ റജി ജോർജ്, ഉപാധ്യക്ഷൻ കുര്യൻ തൂമ്പുങ്കൽ, കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള, ജോർജ് വർഗീസ്, സാം കെ ചാക്കോ, വൈ. എം. സി. എ. സെക്രട്ടറി ജനറൽ ഡോ. റജി വർഗീസ്, സാംസൺ മാത്യു,വനിതാ ഫോറം കൺവീനർ സുജ ജോൺ, അനു റെജി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ രോഗ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











